Monday, April 12, 2021

ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം

Must Read

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്കാണ് അറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ...

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400...

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ...

പത്തനംതിട്ട: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ചെപ്പടിവിദ്യ മാത്രമാണെന്ന് പന്തളം കൊട്ടാരം. ജനങ്ങളെ നേരിടാൻ ജാള്യതയും വിഷമവും നേരിടുന്ന ഘട്ടത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കാനുള്ള വാക്കുകൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പന്തളം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വംമന്ത്രി അല്ല. ആഭ്യന്തര വകുപ്പിന് ചുമതലയുള്ള മുഖ്യമന്ത്രിയാണ്. മന്ത്രിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെങ്കില്‍ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്ങ്മൂലം പുതുക്കി നൽകുമെന്ന് ഇടതുപക്ഷം പരസ്യമായി പ്രഖ്യാപിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.

ശരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ വിഷമമുണ്ട്, ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

കടകംപള്ളിയുടെ ഖേദപ്രകടനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും രംഗത്ത് വന്നിരുന്നു. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ശബരിമല പ്രശ്നം തീരില്ല. ശബരിമലയിൽ സമീപനം ആത്മാര്‍ത്ഥത ഉള്ളതാണെങ്കിൽ യുവതി പ്രവേശനം പാടില്ലെന്ന സത്യവാങ് മൂലം നൽകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പന്തളം കൊട്ടാരവും രംഗത്തെത്തിത്.

English summary

Pandalam Palace says Minister Kadakampally Surendran’s regret over Sabarimala issue is just gossip about the upcoming elections

Leave a Reply

Latest News

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം...

More News