Thursday, November 26, 2020

മംഗല്യസൂത്രം ധരിച്ച സ്ത്രീകൾ ചങ്ങലയിട്ട നായകൾക്ക് സമം :പരാമർശം നടത്തിയ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസ്

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

പനജി : ഹിന്ദുമത വിശ്വാസ പ്രകാരം വിവാഹ ശേഷം സ്ത്രീകള്‍ കഴുത്തില്‍ ധരിക്കുന്ന മംഗല്യസൂത്രത്തെ വളര്‍ത്തുനായകളുടെ കഴുത്തിലെ തുടലിനോട് സാമ്യപ്പെടുത്തിയ പ്രൊഫസര്‍ക്കെതിരെ കേസ്. ഗോവയിലെ ലോ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ ശില്പ സിംഗിനെതിരെ രാഷ്ട്രീയ ഹിന്ദു യുവ വാഹിനി നേതാവ് രാജീവ് ഝാ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ശില്പ സിംഗിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിലാണ് പരാതി. പോസ്‌റ്റില്‍ ശില്പ, ഹിന്ദു, മുസ്ലിം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാണ് ഝായുടെ ആരോപണം. മംഗല്യസൂത്രം, ബുര്‍ഖ എന്നിവ ധരിക്കുന്നതിനെ പറ്റി ശില്പ തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

മംഗല്യസൂത്രം ധരിച്ച സ്ത്രീകളെ വളര്‍ത്തുനായകളുടെ കഴുത്തിലെ തുടലിനോടാണ് ശില്പ ഉപമിച്ചത്.ഝായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് ഐ.പി.സി 295 A പ്രകാരമാണ് ശില്പയ്ക്കെതിരെ കേസെടുത്തത്.

എന്നാല്‍ തന്റെ ഫേസ്ബുക്ക് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ശില്പ ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ പ്രചാരണം നടത്തി ജനക്കൂട്ടത്തെ തന്റെ തനിക്കെതിരെ തിരിച്ചെന്നും കാട്ടി ഝായ്ക്കെതിരെ ശില്പ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.Panaji: A case has been registered against a professor who likened the Mangalya Sutra worn by women on their necks after marriage to that of a pet dog. Shilpa is an Assistant Professor in the Law College, Goa

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News