Sunday, September 26, 2021

ടാങ്കർലോറിയിൽ നിറച്ച ശൗചാലയ മാലിന്യം ജനവാസ മേഖലയിലെ നീർച്ചാലിൽ ഒഴുക്കാനെത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസ് അറസ്റ്റു ചെയ്തു

Must Read

കിളിമാനൂർ: ടാങ്കർലോറിയിൽ നിറച്ച ശൗചാലയ മാലിന്യം ജനവാസ മേഖലയിലെ നീർച്ചാലിൽ ഒഴുക്കാനെത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസ് അറസ്റ്റു ചെയ്തു.

ഇട്ടിവ വെളുന്തന, തേമ്പാംവിള പുത്തൻവീട്ടിൽ അനീഷ്(29), കടയ്ക്കൽ, ചാണപ്പാറ, തേക്കിൻകോളനി, എസ്.എസ്. നിവാസിൽ ബിജു(39), തമിഴ്നാട്, തെങ്കാശി, ചെങ്കോട്ട സ്വദേശി കൃഷ്ണൻ(56) എന്നിവരാണ് പിടിയിലായത്.

നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് തോളൂർ പ്രദേശത്ത് കക്കൂസ് മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നായി പരാതി ഉയർന്നിരുന്നു.

പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2.20-ന് മാലിന്യം നിറച്ച ടാങ്കറുമായി എത്തിയ സംഘം തോളൂരിലുള്ള നീർച്ചാലിൽ മാലിന്യം ഒഴുക്കാൻ ശ്രമിക്കുമ്പോൾ പോലീസ് സംഘമെത്തുകയായിരുന്നു. ഒരാളെ സംഭവസ്ഥലത്തുവെച്ചും ഓടിരക്ഷപ്പെട്ട മറ്റൊരാളെ പിന്നീടും പിടികൂടി. ടാങ്കർലോറി ഉടമ അനീഷിന്റെ നിർദേശപ്രകാരമായിരുന്നു മാലിന്യം ഒഴുക്കാനുള്ള ശ്രമം നടത്താനെത്തിയത്. അനീഷിനെയും പിന്നീടു പിടികൂടി.

ശൗചാലയ മാലിന്യനിർമാർജനം നടത്താനുള്ള സർക്കാർ മാർഗനിർദേശങ്ങൾ അവഗണിച്ചാണ് പ്രതികൾ നിരന്തരം മാലിന്യനിക്ഷേപം നടത്തിവന്നത്. പ്രതികളെ വാഹനമുൾപ്പടെയാണ് കസ്റ്റഡിയിലെടുത്തത്.

കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അറസ്റ്റിന് പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. എം.സാഹിൽ, മനു, അനിൽ, മുകേഷ്, രജിത്ത് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News