Tuesday, July 27, 2021

എൺപതുകാരിയെ വഴിയിലുപേക്ഷിച്ചതിന് ബന്ധുക്കൾക്കെതിരേ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു

Must Read

പാലക്കാട്: എൺപതുകാരിയെ വഴിയിലുപേക്ഷിച്ചതിന് ബന്ധുക്കൾക്കെതിരേ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. എൺപതുകാരിയായ സ്ത്രീയെ വെണ്ണക്കരയിലെ സ്വകാര്യ ആശുപത്രിക്കുസമീപം ഇറക്കിവിടണമെന്നും യാത്രാക്കൂലി ഇവരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നവർ തരുമെന്നും പറഞ്ഞ് രണ്ടുപേർ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റിവിടുകയായിരുന്നു.

എന്നാൽ, ഇവരെ കൊണ്ടുപോകാൻ ആരുമെത്താത്തതിനെത്തുടർന്ന് ഓട്ടോക്കാരൻ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രായമായ സ്ത്രീയെ വഴിയിലുപേക്ഷിച്ചതിന് ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തു. വയോധികയെ പോലീസുകാർ വൃദ്ധസദനത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇവരുടെ ബന്ധുക്കൾ വന്ന് കൊണ്ടുപോയതായും സൗത്ത് പോലീസ് പറഞ്ഞു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News