Monday, December 6, 2021

രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പാലക്കാട്ട് പിടികൂടി

Must Read

രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന 1.64 കോടി രൂപയാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെ അറസ്റ്റ് ചെയ്തു.

നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് ഷൊർണൂരിലേക്ക് സ്വർണ്ണം വാങ്ങാനായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്നാണ് പ്രതികൾ പറഞ്ഞത്. പണത്തിന്റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് മൂന്ന് കേസുകളിൽ നിന്ന് 2.21 കോടി രൂപ ട്രെയിനിൽ നിന്ന് പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജിയുടെ നിർദ്ദേശപ്രകാരം എസ്.ഐ എപി അജിത്ത് അശോക്, എഎസ്ഐമാരായ സജു, സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾമാരായ വി സവിൻ, അബ്ദുൾ സത്താർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News