Sunday, September 20, 2020

ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

Must Read

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ....

പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജിനിടെ വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ബല്‍റാമിന്റെ തലയ്ക്കാണ് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പൊലീസിന് നേരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയാണ്.
ജലീലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. യുവമോര്‍ച്ച കോട്ടയത്തു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലും പൊലീസ് ലാത്തി വീശി. മൂന്ന് റൗണ്ട് ജലപീരങ്കി ഉപയോഗിച്ചു.ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ച രണ്ടു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജലീലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍.ഐ.എ ഓഫീസിനിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍.ഐ.എ ഓഫീസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് കെ.എസ്.യു പ്രതിഷേധ മാര്‍ച്ച്‌ നടത്തി. എന്‍.ഐ.എ ആസ്ഥാനത്തേക്ക് ബി.ജെ.പി യുവമോര്‍ച്ചയും മാര്‍ച്ച്‌ നടത്തി. കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് മാര്‍ച്ച്‌.

Palakkad: Minister KT Lathicharges in various parts of the state during protests demanding Jalil’s resignation. The police lashed out after a scuffle broke out between the Palakkad Youth Congress activists and the police. During lathicharge

Leave a Reply

Latest News

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ...

അമേരിക്ക ടിക് ടോക്ക് വിലക്ക് ഈ മാസം 27 വരെ നീട്ടിവെച്ചു

വാഷിങ്ടണ്‍: ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവെക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. 'സമീപകാലത്തെ...

More News