Sunday, December 6, 2020

ഷൊര്‍ണൂരില്‍ സി.പി.എമ്മിനുവേണ്ടി അങ്കംനയിക്കാന്‍ എം.ആര്‍. മുരളി

Must Read

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

പാലക്കാട്‌ : 15 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഷൊര്‍ണൂരില്‍ സി.പി.എമ്മിനുവേണ്ടി അങ്കംനയിക്കാന്‍ എം.ആര്‍. മുരളി. നേതൃത്വത്തോട്‌ തെറ്റി പാര്‍ട്ടി വിടുകയും സ്വന്തം സംഘടനയുണ്ടാക്കി പാര്‍ട്ടിക്കെതിരേ ശക്‌തമായ മത്സരം കാഴ്‌ചവെയ്‌ക്കുകയും ചെയ്‌ത ഒരാള്‍ തിരിച്ചെത്തി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുന്നത്‌ സി.പി.എം രാഷ്‌ട്രീയത്തില്‍ അപൂര്‍വമാകും. ചേരിപ്പോര്‌ രൂക്ഷമാവുകയും ബി.ജെ.പി. വളര്‍ച്ച പ്രകടമാവുകയും ചെയ്‌ത ഷൊര്‍ണൂര്‍ നഗരസഭയില്‍ മുരളിയെ ഇറക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്‌.

സി.പി.എം. സ്‌ഥാനാര്‍ഥിയായി മുരളിയുടെ അവസാന മത്സരം 2005 ല്‍ ഷൊര്‍ണൂര്‍ നഗരസഭയിലേക്കാണ്‌. അന്നു വിജയിച്ച്‌ നഗരസഭാ ചെയര്‍മാനായി.ശേഷം പാര്‍ട്ടി വിട്ട്‌ ജെ.വി.എസിനു രൂപംനല്‍കി. സി.പി.എം. ടിക്കറ്റില്‍ ലഭിച്ച സ്‌ഥാനം രാജിവെച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിട്ട്‌ വീണ്ടും കൗണ്‍സിലര്‍. 2010 ലും സ്വന്തം സംഘടനയില്‍നിന്നു ജയിച്ച്‌ യു.ഡി.എഫ്‌. പിന്തുണയോടെ നഗരസഭ ചെയര്‍മാന്‍.
ടി.പി. ചന്ദ്രശേഖരന്‍ ചെയര്‍മാനും മുരളി സെക്രട്ടറിയുമായാണ്‌ സംസ്‌ഥാനത്തെ സി.പി.എം. വിമതരുടെ പൊതുവേദിയായി ഇടതുപക്ഷ ഏകോപനസമിതിരൂപപ്പെട്ടത്‌. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിലും മുരളി പാര്‍ട്ടിക്കു വെല്ലുവിളി ഉയര്‍ത്തി. പാലക്കാട്‌ മണ്ഡലത്തില്‍ ഇടതുപക്ഷ ഏകോപന സമിതി സ്‌ഥാനാര്‍ഥിയായി മത്സരിച്ച്‌ ഇരുപതിനായിരത്തിലധികം വോട്ട്‌ നേടി. അത്തവണ സി.പി.എം. സ്‌ഥാനാര്‍ഥി എം.ബി. രാജേഷ്‌ ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ്‌ കടന്നുകൂടിയത്‌.
എം.ആര്‍. മുരളിയുടെ ശക്‌തികേന്ദ്രങ്ങളായിരുന്ന കുളപ്പുള്ളി മേഖലയിലെ വാര്‍ഡുകള്‍ 2015ലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തുവാരി. 2010 ല്‍ മുരളി വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച വാര്‍ഡും അതില്‍ ഉള്‍പ്പെടും. നഗരസഭയിലെ ഏഴു വാര്‍ഡുകള്‍ സ്വന്തമാക്കിയ ബി.ജെ.പി. പലേടത്തും രണ്ടാംസ്‌ഥാനത്തും വന്നു. നിലവില്‍ സി.പി.എം. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ചേരിതിരിവ്‌ പ്രകടമാണ്‌. മുരളി വരുന്നതോടെ ഇതു നിയന്ത്രിക്കാനാവുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്ബോഴാണ്‌ മുരളി പുറത്തുപോകുന്നത്‌. അതേ പദവിയിലേക്കാണു തിരിച്ചെത്തിയതും. വിമതനായി നിന്ന കാലയളവില്‍ രണ്ടു തവണ വധശ്രമമുണ്ടായി. മുരളി പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ഒപ്പം സി.പി.എം. വിട്ട വലിയൊരു വിഭാഗം ഇപ്പോഴും പാര്‍ട്ടിയോട്‌ അടുത്തിട്ടില്ല.Palakkad: After a gap of 15 years, MR has decided to join the CPM in Shornur. Murali. A man who defected from the leadership and left the party and formed his own organization and faced strong competition against the party returns to contest on the party ticket.

Leave a Reply

Latest News

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

More News