Saturday, May 15, 2021

പാലാ സീറ്റ് മാണി സി കാപ്പന് നൽകണം; എൻസിപിയെ മുന്നണിയിലെത്തിക്കണം; കോൺഗ്രസിലെ ഗ്രൂപ്പ് വീതംവയ്പപ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്നും പിജെ ജോസഫ്

Must Read

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് വീതംവയ്പപ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പിജെ ജോസഫ്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണം. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആവശ്യവും പിജെ ജോസഫ് ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ എത്തിയ ഹൈക്കമാന്റ് പ്രതിനിധികൾക്ക് മുന്നിലാണ് പിജെ ജോസഫ് അഭിപ്രായം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടൻ വേഗം പൂർത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന് നൽകാൻ തയ്യാറാണെന്നും എൻസിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

English summary

Pala seat should be given to Mani C Kappan; The NCP must be brought to the forefront; PJ Joseph called for an immediate end to group divisions and quarrels in Congress

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News