Wednesday, October 27, 2021

നവരാത്രി ആഘോഷവേളയില്‍ ആക്രമണത്തിനു പദ്ധതിയിട്ട പാക്‌ ഭീകരന്‍ പിടിയില്‍

Must Read

ന്യൂഡല്‍ഹി: നവരാത്രി ആഘോഷവേളയില്‍ ആക്രമണത്തിനു പദ്ധതിയിട്ട പാക്‌ ഭീകരന്‍ പിടിയില്‍. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ 13 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന മുഹമ്മദ്‌ അഷറഫി(40)നെയാണ്‌ ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ പിടികൂടിയത്‌.
ശാസ്‌ത്രിനഗറില്‍ താമസിച്ചിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്നുള്ള നിരീക്ഷണത്തിനൊടുവില്‍ ലക്ഷ്‌മിനഗറില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. എ.കെ. 47 തോക്ക്‌, 60 തിരകള്‍, രണ്ടു പിസ്‌റ്റള്‍, അവയുടെ 50 തിരകള്‍, ഗ്രനേഡ്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. പാക്‌ പഞ്ചാബിലെ നരോവാള്‍ സ്വദേശിയാണ്‌ മുഹമ്മദ്‌ അഷറഫ്‌. പാക്‌ ചാരസംഘടന ഐ.എസ്‌.ഐയാണ്‌ ഇയാളെ ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്ട്‌ ചെയ്‌തത്‌. പിന്നീട്‌ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരം ബംഗ്ലാദേശിലുടെയാണ്‌ ഇയാള്‍ ഇന്ത്യയില്‍ കടന്നത്‌. തുടര്‍ന്ന്‌ ഇത്രയും കാലം ഐ.എസ്‌.ഐക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നവരാത്രി ആഘോഷവേളയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തിയതായി ഡല്‍ഹി പോലീസ്‌ കമ്മിഷണര്‍ രാകേഷ്‌ അസ്‌താന പറഞ്ഞു. ഡല്‍ഹിയിലെത്തും മുമ്പ്‌ കശ്‌മീര്‍, അജ്‌മീര്‍ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ഇയാള്‍ താമസിച്ചതായും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യ, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്‌തതായും കണ്ടെത്തിയിട്ടുണ്ട്‌. ഗാസിയാബാദ്‌ സ്വദേശിനിയെ വിവാഹംചെയ്‌തെങ്കിലും പിന്നീട്‌ അവരെ ഉപേക്ഷിച്ചു. ജമ്മു കശ്‌മീരിലുള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഹമ്മദ്‌ അഷറഫ്‌ പങ്കാളിയായിട്ടുണ്ട്‌. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശവും ആയുധവും അഷറഫിനു നല്‍കിയിരുന്നത്‌ പാകിസ്‌താന്‍ കേന്ദ്രീകരിച്ചുള്ള നാസര്‍ എന്നായാളാണെന്നു തിരിച്ചറിഞ്ഞതായും രാകേഷ്‌ അസ്‌താന പറഞ്ഞു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News