Thursday, May 13, 2021

ദക്ഷിണ കൊറിയയിലെ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികൾ ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ചു

Must Read

സോൾ: ദക്ഷിണ കൊറിയയിലെ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധികൾ ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ചു. പാക് ഏംബസി ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നത്. സോളിലെ ഒരു വ്യാപാര സ്ഥാപനത്തിലാണ് ഇവർ മോഷണം നടത്തിയത്.

വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ദ്യ​ത്തെ​യാ​ൾ ജ​നു​വ​രി 10ന് 1,900 ​വോ​ണ്‍(127 രൂ​പ) വി​ല​യു​ള്ള ചോ​ക്ലേ​റ്റ് മോ​ഷ്ടി​ച്ചു. ര​ണ്ടാ​മ​ൻ 11,000 വോ​ണ്‍(739 രൂ​പ) വി​ല​യു​ള്ള തൊ​പ്പി മോ​ഷ്ടി​ച്ചു.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് ദ് ​കൊ​റി​യ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മോ​ഷ്ടാ​ക്ക​ൾ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളാ​യ​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പോ​ലീ​സ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News