ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് പാക്കിസ്ഥാൻ ബോട്ടുകൾ പിടികൂടി. 11 പാക് മത്സ്യബന്ധന ബോട്ടുകളാണ് ഗുജറാത്തിലെ ഭുജിൽ ബിഎസ്എഫ് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് പിടിച്ചെടുത്തത്.
ബുധനാഴ്ച അർധരാത്രിയാണ് ബോട്ടുകൾ കണ്ടെത്തിയത്. അതേസമയം ബോട്ടിലെത്തിയവരെ കണ്ടെത്തനായില്ല. ബിഎസ്എഫും എയർഫോഴ്സും പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ഭുജിൽ മൂന്നിടങ്ങളിലായി വ്യോമസേനാംഗങ്ങളെ എയർഡ്രോപ് ചെയ്യുകയായിരുന്നു.