Sunday, October 17, 2021

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി

Must Read

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്.

26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു.

2008 നവംബറില്‍ 10 ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ മുംബൈയില്‍ വെടിവെപ്പും ബോംബാക്രമണവും നടത്തിയ ഭീകരാക്രമണ പരമ്പരയാണ് 26/11 ആക്രമണം. ആക്രമണങ്ങളില്‍ 9 ഭീകരര്‍ ഉള്‍പ്പെടെ 174 പേര്‍ കൊല്ലപ്പെട്ടു. അജ്മല്‍ കസബ് മാത്രമാണ് ജീവനോടെ പിടിയിലായത്. 2012 നവംബര്‍ 12 ന് രാവിലെ 7:30 ന് കസബിനെ ഇന്ത്യ തൂക്കിക്കൊന്നു

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News