Monday, December 6, 2021

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യ തൊഴിലാളികൾക്ക് നേരെ പാക് അതിക്രമം.

Must Read

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യ തൊഴിലാളികൾക്ക് നേരെ പാക് അതിക്രമം. മത്സ്യതൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ബോട്ടിലെ ഒരു മത്സ്യ തൊഴിലാളി മരിച്ചതായാണ് വിവരം. ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘ജൽപരി’ എന്ന ബോട്ടാണ് പാക് പിടിയിലായത്. ഓഖ ടൗണിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

മത്സ്യ തൊഴിലാളിയായ ശ്രീധർ വെടിയേ‌റ്റ് മരിച്ചു. മറ്റുള‌ളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് പാകിസ്ഥാൻ കസ്‌റ്റഡിയിലെടുത്തതായുമാണ് വിവരം. ഒരാൾക്ക് വെടിവയ്‌പ്പിൽ പരിക്കേ‌റ്റിട്ടുമുണ്ട്

Leave a Reply

Latest News

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.മരത്തിന് മുകളിലുണ്ടായിരുന്ന...

More News