Wednesday, July 28, 2021

ദേശീയപാതയിൽ മുളകുപൊടി പാക്കറ്റ് പൊട്ടിപ്പരന്നു; കണ്ണും മുഖവും നീറിച്ചുവന്ന് യാത്രക്കാർ;രാസവസ്തു ചോർന്നതായി അഭ്യൂഹവും പരന്നു

Must Read

ആമ്പല്ലൂർ: ദേശീയപാതയിൽ മുളകുപൊടി പാക്കറ്റ് പൊട്ടിപ്പരന്നു. കണ്ണും മുഖവും നീറിച്ചുവന്ന യാത്രക്കാർ കാരണമറിയാതെ ഭീതിയിലായി. ദേശീയപാതയിൽ രാസവസ്തു ചോർന്നതായി അഭ്യൂഹവും പരന്നു. മണലിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

ഇരുചക്രവാഹനയാത്രികർക്കും ബസ് യാത്രക്കാർക്കുമാണ് ആദ്യം കണ്ണിൽ നീറ്റൽ അനുഭവപ്പെട്ടത്. മണലി സ്റ്റോപ്പ് കഴിഞ്ഞുള്ള ഭാഗത്തെത്തിയപ്പോൾ യാത്രക്കാർക്ക് ഒന്നടങ്കം കണ്ണിൽ നീറ്റലും പുകച്ചിലുമുണ്ടായി. ബൈക്ക് യാത്രക്കാർ കൂട്ടത്തോടെ വാഹനങ്ങൾ നിർത്തിയിറങ്ങി. സമീപത്തെ കച്ചവടക്കാരും ഇതേ പ്രശ്നവുമായെത്തിയതോടെ എങ്ങും പരിഭ്രാന്തിയായി.

ദേശീയപാതയിലൂടെ പോയ വാഹനത്തിൽനിന്ന്‌ എന്തെങ്കിലും രാസപദാർത്ഥം ചോർന്നതായിരിക്കുമെന്ന സംശയവും പരന്നു. പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിയുടെ ബഹളമായതോടെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മുളകുപൊടി ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.

മുളകുപൊടി കണ്ട സ്ഥലങ്ങളിൽ അഗ്നിരക്ഷാസേന വെള്ളമൊഴിച്ച് വൃത്തിയാക്കിയെങ്കിലും പിന്നീടും യാത്രക്കാർ പരാതിയുമായെത്തിയിരുന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News