Monday, July 26, 2021

മിൽമ എറണാകുളം ജില്ല മുൻചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു;മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു

Must Read

മിൽമ എറണാകുളം മുൻ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ ( 73 )അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറു വർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനാണ്. തൃശ്ശൂർ ജില്ലാ മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലൻ, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News