Friday, June 25, 2021

പി.ഡബ്ല്യൂ.ഡി. 4 യു എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെ : പ്രമോ വീഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു; വീഡിയോ കാണാം

Must Read

തിരുവനന്തപുരം: പി.ഡബ്ല്യൂ.ഡി. 4 യു എന്ന മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോ വീഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.

പി.ഡബ്ല്യൂ.ഡി. 4 യു എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെ : പ്രമോ വീഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു; വീഡിയോ കാണാം 1

സംസ്ഥാനത്തെ റോഡുകളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് പി.ഡബ്ല്യൂ.ഡി. 4 യു.

ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതൽ ജനകീയമാക്കാൻ മൊബൈൽ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News