കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ബൈക്കിൽ എത്തി വോട്ടു തേടിയതിലൂടെ വൈറലായ പി.ശാരുതി ഇനി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ വാർഡ് ഒന്നിൽ നിന്നാണ് ശാരുതി വിജയിച്ചത്. എൽഡിഎഫിന്റെ പുതുമുഖ സ്ഥാനാർഥികളിൽ ഒരാളായിരുന്നു.
ബൈക്കിൽ വോട്ടു തേടുന്ന ശാരുതിയുടെ ചിത്രമുള്ള പോസ്റ്ററുകൾ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. 22 വയസ്സുള്ള ശാരുതി എൽഎൽബി അവസാനവർഷ വിദ്യാർഥിനിയാണ്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളായിരുന്നു.
English summary
P. Sharuthi, who went viral on the bike in the local body elections and sought votes, is now the president of Olavanna panchayat