Thursday, May 13, 2021

പി.കെ. ശശി എംഎൽഎ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

Must Read

പാലക്കാട്: പി.കെ. ശശി എംഎൽഎ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയിലാണു പി.കെ ശശിയുടെ തിരിച്ചുവരവു സംബന്ധിച്ചു തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു ശശിയെ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുക്കാൻ ധാരണയായത്.

ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എം​​​എ​​​ൽ​​​എ​​​യാ​​​യ പി.​​​കെ. ശ​​​ശി​​​യെ ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ൻ​​​പ് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
2018 ന​​​വം​​​ബ​​​റി​​​ലാ​​​ണു ഡി​​​വൈ​​​എ​​​ഫ്ഐ വ​​​നി​​​താ നേ​​​താ​​​വ് ശ​​​ശി​​​ക്കെ​​​തി​​​രേ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഡി​​​വൈ​​​എ​​​ഫ്ഐ ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ യു​​​വ​​​തി ന​​​ൽ​​​കി​​​യ പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ച്ച കേ​​​ന്ദ്ര​​​ക​​​മ്മ​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എ.​​​കെ. ബാ​​​ല​​​ൻ, പി.​​​കെ. ശ്രീ​​​മ​​​തി എ​​​ന്നി​​​വ​​​രു​​​ടെ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശിപാർശ. ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. 2019 സെപ്റ്റംബറിൽ ആറുമാസത്തെ സസ്പെൻഷൻ പൂർത്തിയായതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുത്തിരുന്നു

English summary

P.K. Shashi MLA again in CPM Palakkad district secretariat

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News