Monday, October 18, 2021

ആര്‍എസ്എസ്സിന്റെ ആദ്യകാല പ്രവര്‍ത്തകനും ജന്മഭൂമി കോഴിക്കോട് യൂണിറ്റ് ഫിനാന്‍സ് മാനേജരുമായിരുന്ന പി. ദാമോദരന്‍ അന്തരിച്ചു

Must Read


കോഴിക്കോട്: ആര്‍എസ്എസ്സിന്റെ ആദ്യകാല പ്രവര്‍ത്തകനും ജന്മഭൂമി കോഴിക്കോട് യൂണിറ്റ് ഫിനാന്‍സ് മാനേജരുമായിരുന്ന കോവൂര്‍ എംഎല്‍എ റോഡ് മാക്കണഞ്ചേരിത്താഴം വൈഷ്ണവത്തില്‍ പി. ദാമോദരന്‍ (82) അന്തരിച്ചു. വിജയ ബാങ്ക് റിട്ട. സീനിയര്‍ മാനേജരാണ്. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ വ്യവസ്ഥാപ്രമുഖ്, നഗര്‍ സംഘചാലക്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല ട്രഷറര്‍, വേദവ്യാസ വിദ്യാലയം മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: നിര്‍മ്മല ദാമോദരന്‍. മക്കള്‍: മനോജ് ദാമോദരന്‍ (അക്കൗണ്ട്‌സ് മാനേജര്‍, ദാസ് കോണ്‍ടിനന്റല്‍, തൃശൂര്‍), വിനോദ് ദാമോദരന്‍ (സീനിയര്‍ സബ് എഡിറ്റര്‍, ജന്മഭൂമി), അനൂപ് ദാമോദരന്‍ (ഖത്തര്‍ എയര്‍വേസ്, മസ്‌ക്കറ്റ്). മരുമക്കള്‍: നിഷ (അധ്യാപിക, വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), പ്രസീന (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചേവരമ്പലം), ജിഷ (മസ്‌ക്കറ്റ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News