Sunday, September 19, 2021

ഓക്സിജന്‍ വാര്‍റൂം മുന്നണി പോരാളികളെ ആദരിച്ചു

Must Read

കൊച്ചി : (26.08.2021) കോവിഡ് ഓക്‌സിജന്‍ വാര്‍റൂം മുന്നണിപോരാളികളായ 31 ചുമട്ട് തൊഴിലാളികളെ ആദരിച്ചു.എറണാകുളം ജില്ലിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി കലൂര്‍ സ്റ്റേഡിയം മെട്രോസ്റ്റേഷനില്‍ തുറന്ന വാര്‍റൂമിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും മുടക്കം കൂടാതെ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ചുമട്ട്തൊഴിലാളി എറണാകുളം സിറ്റി യൂണിറ്റിലെ (സി.ഐ.ടി.യു) 31 തൊഴിലാളികളെയാണ് ആദരിച്ചത്. ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ മിഷന്‍ എറണാകുളം, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ എന്നിവര്‍ സംയുക്തമായാണ് ചുമട്ട് തൊഴിലാളികളെ ആദരിച്ചത്.
കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളെ പ്രശ്‌നക്കാരായി മാത്രമാണ് പൊതുസമൂഹം ഇതുവരെ കണ്ടിരുന്നതെന്ന് മേയര്‍ പറഞ്ഞു. എന്നാല്‍ കോവിഡിന്റെ ആദ്യ തരംഗത്തിലും, രണ്ടാം തരംഗത്തിലും എറണാകുളം ജില്ലയിലെ സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ചുമട്ട് തൊഴിലാളികളായിരുന്നു. പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി വൃത്തിയാക്കുന്നതിനും ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതിനും, സമൂഹ അടുക്കളകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും തുടങ്ങി എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരായി ചുമട്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു. മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രശസ്തി പത്രവും, ഓണകിറ്റും നല്‍കിയതിന് പുറമേ ഓണസദ്യയും മേയര്‍ അനില്‍ കുമാര്‍ വിളമ്പി.

ചടങ്ങില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി,റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി. അനന്തകൃഷ്ണന്‍, ഡോ. എസ് സച്ചിദാനന്ദ കമ്മത്ത്, ഡോ.എം.എം.ഹനീഷ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എം.അഷറഫ്, ഡോ.അഖില്‍ സേവ്യര്‍ മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News