Monday, October 18, 2021

മണ്ണുകടത്തുതുന്നതിനിടെ പോലീസ് പിടികൂടിയ ടിപ്പർ ലോറിക്ക് തീയിടാൻ ഉടമയുടെ ശ്രമം

Must Read

ശാസ്താംകോട്ട : മണ്ണുകടത്തുതുന്നതിനിടെ പോലീസ് പിടികൂടിയ ടിപ്പർ ലോറിക്ക് തീയിടാൻ ഉടമയുടെ ശ്രമം. സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി ഡീസൽ ടാങ്കിന് തീയിടാനായിരുന്നു ശ്രമം. പോലീസ് ഇടപെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ 11-ന് പള്ളിശ്ശേരിക്കൽ പള്ളിയുടെ മുൻവശത്താണ് സംഭവം. മണ്ണുകടത്തിയ ലോറി ശാസ്താംകോട്ട പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വിവരമറിഞ്ഞ് ഉടമ ഐ.സി.എസ്.സ്വദേശി അബ്ദുൽ ലത്തീഫ് ബൈക്കിൽ പിന്നാലെയെത്തി വാഹനം തടഞ്ഞു. പ്രകോപിതനായ ഇയാൾ പെട്ടെന്ന് വണ്ടിയുടെ ഡീസൽ ടാങ്ക് തുറന്ന് ലൈറ്റർ കത്തിച്ചിടാൻ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. ഈസമയം വാഹനത്തിൽ ഡ്രൈവറും ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. തൊട്ടുപിന്നിൽ ജീപ്പിലെത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥർ സംഭവം കണ്ട് ഓടിയെത്തിയപ്പോഴേക്കും അബ്ദുൽ ലത്തീഫ് ബൈക്കിൽ രക്ഷപ്പെട്ടു.

വാഹനം പിന്നീട് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News