Thursday, January 27, 2022

ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ചു; ഗണേഷ് 24-ാം വയസ്സിൽ പ്ലസ് ടു പാസായി

Must Read

തിരുവാതുക്കൽ കാശിമഠത്തിൽ കെ.കെ.ഗണേഷിന്റെ പ്ലസ് ടു വിജയത്തിന് തിളക്കമേറെ. ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ചാണ് ഗണേഷ് 24-ാം വയസ്സിൽ സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാപരീക്ഷ പാസായത്.

റവന്യൂവകുപ്പിൽനിന്ന്‌ വിരമിച്ച എസ്.കൃഷ്ണമൂർത്തിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. ചെറുപ്രായംമുതൽ സ്പർശ് റൗണ്ട് ടേബിൾ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും സാക്ഷരതാ മിഷൻ തുല്യതാപരീക്ഷയിൽ പങ്കെടുക്കാമെന്നത് ഗണേഷിനെപ്പോലെയുള്ള കുട്ടികൾക്ക് വലിയ അനുഗ്രഹമാണെന്ന് കൃഷ്ണമൂർത്തി പറയുന്നു.

സാക്ഷരതാ മിഷന്റെ പുസ്തകങ്ങൾവാങ്ങി സ്പെഷ്യൽ സ്കൂളിലെത്തിച്ചാണ് ഗണേഷിനെ പഠിപ്പിച്ചത്. 2010-ലാണ് ആദ്യമായി നാലാംക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നത്. സ്കൂളിലെ പ്രിൻസിപ്പൽ ബീനാ തോമസ് ഉൾപ്പെടെയുള്ള അധ്യാപകർ പരിപൂർണ പിന്തുണയേകി. പിന്നീട് ഏഴ്, പത്ത് എന്നീ തുല്യതാപരീക്ഷകൾക്കും മികച്ച വിജയംനേടിയ ഗണേഷ് ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് പ്ലസ് ടു പാസായത്. ചരിത്രമാണ് ഇഷ്ടവിഷയം.

ഒഴിവുസമയങ്ങളിൽ കുടുംബക്ഷേത്രത്തിലെ പൂജാകാര്യങ്ങളിൽ അച്ഛനെ സഹായിക്കുന്നു. ജില്ലയിൽ ഇത്തവണ ഭിന്നശേഷിക്കാരായ 12 കുട്ടികൾ പത്താംക്ലാസ് തുല്യതാപരീക്ഷയും എട്ടുപേർ പ്ലസ് ടു തുല്യതാപരീക്ഷയും എഴുതിയിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News