Monday, January 17, 2022

രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് വ്യാപനം വർധിക്കുന്നു

Must Read

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് വ്യാപനം വർധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോൺ ബാധിതർ 578-ലെത്തി. 151 പേർ രോഗമുക്തിനേടി.

ഡൽഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാൻ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അതിനിടെ, കോവിഡ് സ്ഥിരീകരിച്ചശേഷം ഒമിക്രോൺ ഫലം കാത്തിരിക്കുന്നവരുടെ എണ്ണം 700 കടന്നു.

കോവിഡ്-ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ആഘോഷസമയമായതിനാൽ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് വർധിക്കാമെന്നും ഇത് വൈറസ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ മുന്നറിയിപ്പുനൽകി. ഇതു തടയാൻ ജില്ലതിരിച്ചുള്ള ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജില്ലാ ഭരണകൂടങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. പരിശോധന വർധിപ്പിക്കണം. രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. കൃത്യമായ ചികിത്സ ഉറപ്പാക്കി രോഗവ്യാപനവും മരണനിരക്കും കുറയ്ക്കണം.

ഡെൽറ്റയെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കൂടുന്നത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട് -ആഭ്യന്തര സെക്രട്ടറി കത്തിൽ പറഞ്ഞു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News