ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവ് നായയെ വെട്ടിക്കൊന്നു

0

കണ്ണൂര്‍: ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവ് നായയെ വെട്ടിക്കൊന്നു. കോഴിക്കടയിലെ അറവുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊടുംക്രൂരത നടത്തിയത്. മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് നായ നാട്ടിലൂടെ ഓടുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ചോ​ര​യൊ​ലി​ച്ച് കൊ​ണ്ട് റോ​ഡി​ലൂ​ടെ ഓ​ടു​ന്ന നാ​യ​യെ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. അ​ധി​കം​വൈ​കാ​തെ നാ​യ ച​ത്തു. തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്ക​ട​യി​ലെ ജോ​ലി​ക്കാ​ര​നാ​ണ് നാ​യ​യെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. ആ​സാം സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

അ​തേ​സ​മ​യം, നി​ല​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള്ള ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഏ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ശേ​ഷം അ​ധി​കം വൈ​കാ​തെ കേ​സെ​ടു​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ള്‍ നേ​ര​ത്തെ സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Leave a Reply