Wednesday, October 27, 2021

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തന്റെ അടിയന്തര പ്രമേയം

Must Read

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തന്റെ അടിയന്തര പ്രമേയം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആവശ്യപ്പെടുകയും ചെയ്തു.

മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവതരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. വന്യജീവികളെ വെടിവെച്ച് കൊല്ലുന്നത് പരിഹാരമല്ല. പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യും. വന്യജീവി സംരക്ഷണമാണ് വനം വകുപ്പിന്റെ പ്രധാന കടമ.

വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന് വകുപ്പ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നില്ല. ആവശ്യമായ നടപടികള്‍ നിലവില്‍ തുടങ്ങിയിട്ടുണ്ട്. സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. ആക്രമണ മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News