Wednesday, July 28, 2021

ഫോണ്‍ ചോർത്തൽ വിവാദത്തിന്‍റെ പേരിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം

Must Read

ന്യൂഡൽഹി: ഫോണ്‍ ചോർത്തൽ വിവാദത്തിന്‍റെ പേരിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു. വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങിയത്.

ഫോ​ണ്‍ ചോ​ർ​ത്ത​ൽ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം. പ്ര​തി​പ​ക്ഷം ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​ട​ങ്ങി​യി​ല്ല. ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​വും പ്ര​തി​പ​ക്ഷം ചെ​വി​ക്കൊ​ണ്ടി​ല്ല. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും

കൊച്ചി: സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം...

More News