Tuesday, June 15, 2021

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു;വലതുപക്ഷ നേതാവും യാമിന പാർട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിർ ലാപിഡും രണ്ടു വർഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ

Must Read

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പുതിയ സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തി.

ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് എന്നിവർ പുതിയ സർക്കാരിന്റെ കരാറിൽ ഒപ്പുവെച്ചു. ടെൽ അവീവിനടുത്തുള്ള ഒരു ഹോട്ടലിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സഖ്യരൂപീകരണ പ്രഖ്യാപനം നടന്നത്.

വലതുപക്ഷ നേതാവും യാമിന പാർട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിർ ലാപിഡും രണ്ടു വർഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വർഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. തുടർന്ന് അവാസന രണ്ടു വർഷം യെയിർ ലാപിഡും അധികാരത്തിലേറും.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ യുഗത്തിന് വിരാമമാകുന്നുവെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയിർ ലാപിഡ് എട്ട് പാർട്ടുകളുടെ സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു.

പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി പാർലമെന്റിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. സർക്കാർ രൂപീകരണത്തിനുള്ള സഖ്യം രൂപീകരിച്ചതായി പ്രസിഡന്റ് റൂവെൻ റിവ്ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിൽ പറഞ്ഞു.

‘ഈ സർക്കാർ ഇസ്രായേലി പൗർന്മാരുടേയും തങ്ങൾക്ക് വോട്ട് ചെയ്തവരുടേയും അല്ലാത്തവരുടേയും സേവനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എതിരാളികളെ ബഹുമാനിക്കുന്നതിനോടൊപ്പം ഇസ്രായേലി സമൂഹത്തെ ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും’ ലാപിഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ രീപീകരിക്കുന്നതിന് സഖ്യമുണ്ടാക്കാൻ ലാപിഡിന് പാർലമെന്റ് അനുവദിച്ച 28 ദിവസം തീരുന്ന ബുധനാഴ്ച തന്നെയാണ് പ്രഖ്യാപനം നടത്തിയതും. കഞ്ചാവ് നിയമവിധേയമാക്കുന്നത് മുതൽ അനധികൃത നിർമാണങ്ങൾക്ക് പിഴ, ജുഡീഷ്യൽ സെലക്ഷൻ കമ്മിറ്റി തുടങ്ങിയ വിഷയങ്ങൾ പുതിയ സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഖ്യം രൂപീകരിച്ചെങ്കിലും ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാനായാൽ മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ ഈ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News