Sunday, September 26, 2021

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Must Read

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന്‍റെ പാ​ളി​ച്ച​യാ​ണ് കേ​ര​ള​ത്തി​ലെ രോ​ഗ​വ്യാ​പ​ന​ത്തി​നു പ്ര​ധാ​ന കാ​ര​ണം. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന വേ​ണ്ട​ത്ര ഫ​ലം കാ​ണു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ണ്. ഇ​പ്പോ​ഴും 75 ശ​ത​മാ​നം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ആ​ന്‍റി​ജ​ൻ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു.

ഒ​രാ​ൾ പോ​സ്റ്റീ​വ് ആ​യാ​ൽ സ​ന്പ​ർ​ക്ക​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​ലും കേ​ര​ളം പ​രാ​ജ​യ​മാ​ണ്. ഒ​രാ​ൾ പോ​സി​റ്റീ​വ് ആ​യാ​ൽ 20 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഐ​സി​എം​ആ​റും അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന പൊ​തു മാ​ന​ദ​ണ്ഡം. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ 1:1.5 എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ക​ണ​ക്ക്.

മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും അ​ട​ക്കം ഇ​പ്പോ​ഴും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു​വ​രു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക ഏ​ഴു​ദി​വ​സ​ത്തെ സ​ർ​ക്കാ​ർ ക്വാ​റ​ന്ൈ‍​റ​ൻ അ​ട​ക്കം ആ​ലോ​ചി​ക്കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 38 ല​ക്ഷം ക​വി​ഞ്ഞി​ട്ടും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​ഡേ​റ്റ കേ​ര​ളം മാ​ത്രം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന

കൊല്ലം: കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തിൽ ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ...

More News