Thursday, September 23, 2021

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Must Read

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതമോ ജെൻഡറോ ഇല്ല. കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണം തുടങ്ങിയ നീചമായ സംഭവങ്ങൾ ദിവസവും അരങ്ങേറുന്നു. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണ വിവേചനത്തിന് തുല്യമാണെന്നും സതീശൻ ആരോപിച്ചു.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News