Thursday, January 27, 2022

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസംഗത്തോടെ സജീവ ചർച്ചയായ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

Must Read

തിരുവനന്തപുരം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസംഗത്തോടെ സജീവ ചർച്ചയായ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെയൊരു യോഗം വിളിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​വി​ലെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് എ​ന്തു ന​ട​പ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ച്ച​യ്ക്കു വ​ർ​ഗീ​യ​ത പ​റ​ഞ്ഞി​ട്ട് ആ​ളു​ക​ൾ വീ​ട്ടി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. സൈ​ബ​ർ പോ​ലീ​സി​ന് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത സൈ​ബ​ർ പോ​ലീ​സി​നെ പി​രി​ച്ചു​വി​ട​ണം.

നാ​ർ​ക്കോ​ട്ടി​ക് വി​ഷ​യ​ത്തി​ൽ മ​ന്ത്രി വാ​സ​വ​ൻ അ​ട​ച്ച അ​ധ്യാ​യം മു​ഖ്യ​മ​ന്ത്രി വീ​ണ്ടും തു​റ​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ദാ​യ നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ഒ​റ്റ ദി​വ​സം​കൊ​ണ്ടു വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര​ത്വ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​ത്ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സ​ർ​ക്കാ​രി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഇ​തി​ന്‍റെ ക്ര​ഡി​റ്റ് സ​ർ​ക്കാ​രി​ന് എ​ടു​ക്കാ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​വും സ​ർ​വ​ക​ക്ഷി​യോ​ഗ​വു​മൊ​ന്നും വി​ളി​ക്കേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ല​വി​ലി​ല്ലെ​ന്ന് ഇ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട കാ​നം പ്ര​തി​ക​രി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News