Monday, November 29, 2021

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Must Read

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

മു​ല്ല​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി തു​ട​രെ ഉ​ണ്ടാ​വു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​കാം, ജ​ന​ങ്ങ​ൾ അ​വ​രു​ടെ ആ​ശ​ങ്ക​യും ഉ​ത്ക​ണ്ഠ​യും പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും , സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ക​ഴി​യു. ഈ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ലും ഉ​ന്ന​യി​ക്കും.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News