കൊച്ചി: ഐശ്വര്യ കേരള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വരവേറ്റ് പോലീസ് ഉദ്യോഗസ്ഥർ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസുകാരുടെ നടപടി വിവാദത്തിലായി. പോലീസ് അസോസിയേഷൻ മുൻ നേതാക്കളാണ് വിവാദത്തിൽപ്പെട്ടത്. കൊച്ചിയിൽ ഐശ്വര്യ കേരള യാത്ര എത്തിയപ്പോഴാണ് സംഭവം
നിലവിൽ സ്റ്റേഷൻ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. ചെന്നിത്തലയ്ക്ക് സ്വീകരണം നൽകുന്ന ചിത്രങ്ങൾ പുറത്തെത്തി. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഒപ്പം ഇവർ നിൽക്കുന്ന ചിത്രവും പുറത്തെത്തിയവയിൽ ഉൾപ്പെടുന്നുണ്ട്.
കൊച്ചി സിറ്റിയിലെ മൂന്നു പോലീസുകാരും എറണാകുളം റൂറലിലെ രണ്ടു പോലീസുകാരുമാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ജോസ് ആന്റണി, ഷിബു ചെറിയാൻ, ദിലീപ് സദാനന്ദൻ, ബിജു സിൽജൻ എന്നിവരാണ് ഫോട്ടോയിൽ ഉള്ളത്.
ചട്ടപ്രകാരം പോലീസുകാർ ഇത്തരത്തിൽ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലാത്തതാണ്. സംഭവം വിവാദമായതിനു പിന്നാലെ സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
English summary
Opposition leader Ramesh Chennithala was welcomed by Aishwarya during her visit to Kerala