തൊടുപുഴ∙ നെടുനീളൻ ഇംഗ്ലിഷ് വാക്കുകൾ കൊണ്ട് ശശി തരൂരിനെ പോലും അമ്പരപ്പിച്ച ദിയയ്ക്ക് മുന്നിൽ കണ്ണുതള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ദിയ പറഞ്ഞ ഇംഗ്ലിഷ് വാക്ക് കേട്ട് ഞെട്ടിയ ചെന്നിത്തല തന്റെ തോളിലെ ഷാൾ ദിയയെ അണിയിച്ച് ആദരിച്ചു. പത്താം ക്ലാസുകാരി ദിയയെ അഭിനന്ദിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കിട്ടു.
‘ഇംഗ്ലിഷിലെ കടുപ്പമുള്ള, ദൈർഘ്യമുള്ള വാക്കുകൾ കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പ്രിയപ്പെട്ട ശശി തരൂർ എംപിയുടെ പേരാണ്. എന്നാൽ തന്റെ ഇംഗ്ലിഷ് പ്രവീണ്യം കൊണ്ട് അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിയ ഇടുക്കിയിലെ ദിയ ട്രീസ്സ എന്ന് പെൺകുട്ടിയെ പരിചയപ്പെടാൻ സാധിച്ചു. ആരെയും അമ്പരപ്പിക്കുന്ന ദിയയുടെ കഴിവ് നേരിട്ട് കാണാൻ സാധിച്ചു. ദിയയ്ക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു– വിഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു.
English summary
Opposition leader Ramesh Chennithala stared at Diya, who surprised even Shashi Tharoor with his long English words.