Saturday, March 6, 2021

മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ, കടലിൽ നിന്ന് മീൻ പടിക്കാൻ വിദേശ കമ്പനികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

കൊല്ലം: മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ, കടലിൽ നിന്ന് മീൻ പടിക്കാൻ വിദേശ കമ്പനികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞാഴ്ച വിേദശ കമ്പനിയുമായി ഒപ്പുവെച്ച ധാരണക്ക് പിറകിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ്​ വിദേശ കമ്പനികളുമായുള്ള ധാരണ രൂപപ്പെടുത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു. 2018 ൽ ന്യൂയോർക്കിൽ മേഴ്​സിക്കുട്ടിയമ്മ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു നടപടി. ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിക്ക്​ കേരളതീരത്ത്​ നിന്ന്​ മത്സ്യസമ്പത്ത്​ കൊള്ള ചെയ്യാൻ അനുവാദം നൽകുന്നതാണ്​ ധാരണ. രണ്ട്​ വർഷം മുമ്പാണ്​ പത്തു ലക്ഷം മാത്രം മൂലധനമുള്ള ഈ കമ്പനി രജിസ്റ്റർ ചെയ്​തിട്ടുള്ളതെന്നും സംശയം ജനിപ്പിക്കുന്നതാണ്​.

ഇ.എം.സി.സിയെ തെരഞ്ഞെടുത്തത്​ എന്ത്​ മാനദണ്ഡങ്ങൾ പാലിച്ചാണെന്ന്​ വ്യക്​തമല്ല. ​േഗ്ലാബൽ ടെൻഡർ വിളിക്കുകയോ മറ്റു നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്​തിട്ടില്ല. 400 ട്രോളറുകളും മൂന്ന്​ വൻ കപ്പലുകളുമാണ്​ ഈ കമ്പനി കേരളതീരത്ത്​ ഇറക്കുന്നത്​. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നതാണ്​ സർക്കാറിന്‍റെ നടപടിയെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

കരാറുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനുമായുള്ള കത്തിടപാടിന്‍റെ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കുന്നതിന് മുമ്പ് മത്സ്യ നയം സർക്കാർ തിരുത്തിയിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English summary

Opposition leader Ramesh Chennithala has said that the state government has given permission to foreign companies to fish from the sea without discussing it with the Front or the Cabinet.

Leave a Reply

Latest News

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

More News