Tuesday, June 22, 2021

ഇന്ധന വില വർധനയ്ക്കെതിരെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

Must Read

തി​രു​വ​ന​ന്ത​പു​രം​: ഇന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന മൂ​ലം ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്ക് കേ​ന്ദ്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ് ഇ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​തി​ൽ പ​ങ്കി​ല്ല. പ്ര​തി​പ​ക്ഷ നോ​ട്ടീ​സ് ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ത്ര നി​കു​തി പോ​ലും കേ​ര​ള​ത്തി​ലി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 37 ദി​വ​സ​ത്തി​നി​ടെ 22 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.66 രൂ​പ​യും ഡീ​സ​ലി​ന് 91.13 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 97.54 രൂ​പ​യും ഡീ​സ​ലി​ന് 92.90 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 95.95 രൂ​പ​യും ഡീ​സ​ൽ 91.31 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു. കോ​വി​ഡും ലോ​ക്ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ള്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News