Friday, June 25, 2021

ഓപ്പറേഷൻ ട്രോജൻ ഷീൽഡ്;ലോകമെമ്പാടും അറസ്റ്റിലായത് 800 ലേറെ കുറ്റവാളികൾ ; പിടികൂടിയത് 22 ടൺ കഞ്ചാവ്, രണ്ട് ടൺ മെറ്റാംഫെറ്റമിൻ, എട്ട് ടൺ കൊക്കെയ്ൻ, 48 മില്യൺ ഡോളറിന്റെ വിവിധ കറൻസികൾ, മറ്റു ക്രിപ്‌റ്റോകറൻസി ഇടപാടുകൾ

Must Read

വാഷിംഗ്ടൺ : ഓപ്പറേഷൻ ട്രോജൻ ഷീൽഡ് എന്ന പേരിൽ ലോകമെമ്പാടും നടത്തിയ വിദഗ്ധ അന്വേഷണത്തിലൂടെ അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടി. 22 ടൺ കഞ്ചാവ്, രണ്ട് ടൺ മെറ്റാംഫെറ്റമിൻ, എട്ട് ടൺ കൊക്കെയ്ൻ, 48 മില്യൺ ഡോളറിന്റെ വിവിധ കറൻസികൾ, മറ്റു ക്രിപ്‌റ്റോകറൻസി ഇടപാടുകൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.

യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(എഫ്ബിഐ) നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ലോകമെമ്പാടും അറസ്റ്റിലായത് 800 ലേറെ കുറ്റവാളികളാണ്. വിവിധ രാജ്യങ്ങളിലായി നടന്ന റെയ്ഡുകളിലാണ് അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടിയത്.

കോടിക്കണക്കിന് ഡോളറിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും, ആസൂത്രിത കൊലപാതകങ്ങളും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഏജൻസികൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ റെയ്ഡ് നടത്തി എണ്ണൂറിലേറെ കുറ്റവാളികളെ പിടികൂടിയത്.

എഫ്ബിഐയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷന് 16 രാജ്യങ്ങളിലെ പോലീസ് സംഘങ്ങളും യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോളും സഹകരിച്ചിരുന്നു. അനോം എന്ന പേരിൽ എഫ്ബിഐ പുറത്തിറക്കിയ എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്ലിക്കേഷനിലൂടെയാണ് കുറ്റവാളികളെ കുടുക്കിയത്.

ലോകവ്യാപകമായി മയക്കുമരുന്ന് കടത്തിലും മറ്റും ഇടപെടുന്ന കുറ്റവാളികൾ എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന മൊബൈൽ ഫോണുകളിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചിരുന്നത്. നേരത്തെ കുറ്റവാളികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന എൻക്രോചാറ്റ്, സ്‌കൈ ഇസിസി തുടങ്ങിയ എൻക്രിപ്റ്റഡ് മെസേജിംഗ് സേവനങ്ങൾ അന്വേഷണ ഏജൻസികൾ നുഴഞ്ഞുകയറി തകർത്തിരുന്നു. ഇതോടെ മറ്റൊരു എൻക്രിപ്റ്റഡ് മെസേജിംഗ് സേവനത്തിന് ആവശ്യക്കാരേറി.

ഈ സാഹചര്യം മുതലെടുത്തുകൊണ്ട് അന്വേഷണ ഏജൻസികൾ രഹസ്യമായി നിർമ്മിച്ച അനോം എന്ന എൻക്രിപ്റ്റഡ് മെസേജിംഗ് സേവനം കുറ്റവാളികൾക്കിടയിൽ പ്രചരിപ്പിച്ചു. അനോം ആപ്പ്
ഇൻസ്റ്റാൾ ചെയ്ത ഏകദേശം 12,000 മൊബൈൽ ഫോണുകളും ഉപകരണങ്ങളുമാണ് മുന്നൂറോളം ക്രിമിനൽ സംഘങ്ങൾക്കിടയിൽ എത്തിയത്. അന്വേഷണ ഏജൻസികളുടെ വിവര ദായകർ വഴിയാണ് ഇത് എത്തിച്ചുനൽകിയത്. ആപ്പിന്റെ ഉപയോഗം കുറ്റവാളികൾക്കിടയിൽ വർദ്ധിച്ചതോടെ സന്ദേശങ്ങൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായി.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News