Tuesday, July 27, 2021

‘ഉമ്മൻചാണ്ടി സാറല്ലേ, മൊബൈൽ ഫോണുണ്ടെങ്കിലും വീടിന്റെഭാഗത്ത് നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല’ -ഫോൺവിളിച്ച് 24 മണിക്കൂറിനുള്ളിൽ വിദ്യാർഥിനിയുടെ വീട്ടിൽ നെറ്റ്കണക്‌ഷനെത്തി

Must Read

വള്ളികുന്നം: ‘ഉമ്മൻചാണ്ടി സാറല്ലേ, മൊബൈൽ ഫോണുണ്ടെങ്കിലും വീടിന്റെഭാഗത്ത് നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല’- വള്ളികുന്നം കാമ്പിശ്ശേരി മംഗലശ്ശേരിൽ വീട്ടിൽ രാധാകൃഷ്ണന്റെയും മോഹനകുമാരിയുടെയും മകൾ മേഘ എന്ന വിദ്യാർഥിനിയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വ്യാഴാഴ്ചരാവിലെ ഫോണിൽവിളിച്ച് പരാതിപറഞ്ഞത്. സ്ഥലവും പേരും ചോദിച്ചശേഷം പരിഹരിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. ഫോൺവിളിച്ച് 24 മണിക്കൂറിനുള്ളിൽ വിദ്യാർഥിനിയുടെ വീട്ടിൽ നെറ്റ്കണക്‌ഷനെത്തി.

എസ്.എസ്.എൽ.സി.ക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ മേഘ, അമൃത ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. മിലിട്ടറി നേഴ്‌സിങ്‌ പ്രവേശന പരീക്ഷയ്ക്ക്‌ ഓൺലൈനായി പരിശീലനം നടത്തുകയാണ്‌ മേഘ. പെട്ടിക്കട നടത്തുന്ന അച്ഛൻ രാധാകൃഷ്ണനുകിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അമ്മ അർബുദരോഗത്തിന് ചികിത്സയിലുമാണ്.

വെള്ളിയാഴ്ച രാവിലെ കേരളവിഷൻ, മേഘയുടെ വീട്ടിൽ വൈഫൈ നൽകി. ഊട്ടുപുര പ്രവർത്തകർ ഒരുവർഷത്തേക്ക് പരിധിയില്ലാതെ നെറ്റ് ഉപയോഗിക്കാനുള്ള പണവുമടച്ചു. ഇതോടെ സമീപത്തെ മൂന്നുകുടുംബങ്ങളിലെ വിദ്യാർഥികൾക്കും വൈഫൈ സൗകര്യം ലഭിക്കും.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News