കിഴക്കമ്പലം (കൊച്ചി): മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശന് എം.എല്‍.എയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധിസംഘം കിഴക്കമ്പലത്ത് ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച രാത്രി ഒമ്പതോടെ അദ്ദേഹത്തിെൻറ വസതിയിലെത്തിയ ഇവർ 12 വരെ ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്.
പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട് മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തില്‍കൂടി ട്വൻറി20 ഭരണം പിടിച്ചെടുക്കുകയും നിയമസഭയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുന്നത്തുനാടിന് പുറമേ പെരുമ്പാവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം മണ്ഡലങ്ങളില്‍കൂടി ട്വൻറി20 മത്സരിക്കുമെന്ന് പ്രചാരണം നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കിഴക്കമ്പലത്ത് നേരിട്ടെത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ചര്‍ച്ച കഴിഞ്ഞ് ഇവർ പോയശേഷമാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾ സംഭവം അറിയുന്നത്.
English summary
Oommen Chandy and Leader of the Opposition Ramesh Chennithala A high-level Congress delegation, including Satheesan MLA, met Sabu M, Twenty20 Chief Coordinator at East Kambalam. Discussed with Jacob