ബുധനാഴ്ചകളിൽ മാത്രം മോഷണം; തിരുവാർപ്പ് അജിയുടെ തന്ത്രം ഒടുവിൽ വിനയായി

0

കോ​ട്ട​യം: ബുധനാഴ്ചകളിൽ മാത്രം മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവാർപ്പ് അജിക്ക് ആ രീതി തന്നെ ഒടുവിൽ വിനയായി മാറി. നൂ​റി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നു പി​ടി​യി​ലാ​യ തി​രു​വാ​ർ​പ്പ് സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ജ​യി​ൽ മോ​ചി​ത​നാ​യ ​ശേ​ഷം നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി നൂറിലേറെ മോ​ഷ​ണം ന​ട​ത്തി​യ​തി​നാ​ണ് ഇയാൾ ഇപ്പോൾ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോട്ടയം തി​രു​വാ​ർ​പ്പ് കാ​ഞ്ഞി​രം കി​ളി​രൂ​ർ​ക്ക​ര പ​ത്തി​ൽ അ​ജ​യ​നെ (തി​രു​വാ​ർ​പ്പ് അ​ജി-49)​യാ​ണു കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​ സം​ഘം പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ കേ​സു​ക​ളി​ലായി 20 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചിട്ടുണ്ട്. നാ​ലു വ​ർ​ഷം മു​ന്പാ​ണ് ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽനി​ന്നു മോ​ചി​ത​നാ​യ​ത്. തുടർന്നു വീണ്ടും മോഷണത്തിൽ സജീവമായി.

19 വ​യ​സ് മു​ത​ൽ നി​ര​ന്ത​രം മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന അ​ജ​യ​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സും നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ കൊ​ല്ലം വെ​സ്റ്റ്, ഈ​സ്റ്റ്, ഇ​ര​വി​പു​രം, ശ​ക്തി​കു​ള​ങ്ങ​ര, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന സ​മാ​ന സ്വ​ഭാ​വ​മു​ള്ള മോ​ഷ​ണ​ങ്ങ​ളെത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ജ​യ​ൻ മോ​ഷ​ണ​ത്തി​നു ബു​ധ​നാ​ഴ്ച​ക​ൾ മാ​ത്ര​മാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​രീ​തി​യാ​ണു കൊ​ല്ല​ത്തു വ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. സി​റ്റി പ​രി​ധി​യി​ലെ ഒ​ട്ടേ​റെ സ്റ്റേ​ഷ​നു​ക​ളി​ൽ ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്രം മോ​ഷ​ണം ന​ട​ന്നു. മോ​ഷ​ണ രീ​തി​യെ പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ​നെ​ക്കു​റി​ച്ചു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​ത്.

രേ​ഖാ​ചി​ത്ര​വും പ്ര​തി​യു​ടെ മോ​ഷ​ണ ശൈ​ലി​യു​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ഓ​ടി​നു മു​ക​ളി​ലൂ​ടെ ചി​ല​ന്തി​യെ പോ​ലെ കാ​ൽ​വി​ര​ലും കൈ​വി​ര​ലു​ക​ളും ഉൗ​ന്നി സ​ഞ്ച​രി​ച്ച് ഓ​ടി​ള​ക്കി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

സ്കൂ​ളു​ക​ൾ, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്രധാന മോ​ഷ​ണ​ സ്ഥ​ല​ങ്ങ​ൾ. നി​ര​വ​ധി ത​വ​ണ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ചു ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ രാത്രിയിലെങ്ങാനും പി​ടി​യി​ലാ​യാ​ൽ ബ​ന്ധു​ക്ക​ൾ​ക്കു കൂ​ട്ടി​രി​ക്കാ​ൻ സ​മീ​പ​മു​ള്ള പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ പോ​യി​ട്ടു മ​ട​ങ്ങു​ക​യാ​ണെ​ന്നു ധ​രി​പ്പി​ച്ചു ര​ക്ഷ​പ്പെ​ടുകയാണ് പതിവ്.

Leave a Reply