Tuesday, May 18, 2021

ഓൺ ലൈൻ തട്ടിപ്പ് സംഘം പോസ്റ്റലായി;ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്

Must Read

ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ച​മ്ര​വ​ട്ടം സ്വ​ദേ​ശി​ക്ക്​ പോ​സ്​​റ്റ​ലാ​യി ഒരു കവർ വന്നു. പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ ക​മ്പ​നി​യാ​യ നാ​പ്​​റ്റോ​ളി​െൻറ പേ​രി​ലു​ള്ള ലെ​റ്റ​റാ​യി​രു​ന്നു. ല​ക്കി ​​ഡ്രോ ​കൂ​പ്പ​ണ​ട​ക്ക​മു​ള്ള​താ​യാ​യി​രു​ന്നു ലെ​റ്റ​ർ. കൂ​പ്പ​ണി​ലെ ‘സ്​​ക്രാ​ച്ച്​ ആ​ൻ​ഡ്​ വി​ൻ’ ഭാ​ഗം ഉ​ര​സി നോ​ക്കി​യ​പ്പോ​ൾ ‘താ​ങ്ക​ൾ​ക്ക്​ സ​മ്മാ​ന​മാ​യി 9,30,000 രൂ​പ ല​ഭി​ച്ചെ​ന്ന’ സ​ന്ദേ​ശ​മാ​ണ്​ ക​ണ്ട​ത്. കൂ​ടെ ല​ക്കി കോ​ഡും ന​ൽ​കി​യി​ട്ടു​ണ്ട്​്.

ക​മ്പ​നി​യു​െ​ട വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇൗ ​ഒാ​ഫ​ർ ല​ഭ്യ​മാ​വാ​ൻ ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും സ​ർ​വി​സ്​ ചാ​ർ​ജ്​ അ​ട​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്​്.

സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​പ്പാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ച​മ്ര​വ​ട്ടം സ്വ​ദേ​ശി മ​റു​പ​ടി​യൊ​ന്നും ന​ൽ​കി​യി​ല്ല. സ​മാ​ന​രീ​തി​യി​ൽ പ​ല​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ പ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ്​ പൊ​ലീ​സി​ൽ നി​ന്നു​ള്ള വി​വ​രം. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സൈ​റ്റു​ക​ളു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​ വ്യാ​പ​ക​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

വാ​ട്സ്​​ആ​പ്പി​ലും ല​ക്കി ഡ്രോ
​വാ​ട്സ്​​ആ​പ് ല​ക്കി ഡ്രോ ​എ​ന്ന പേ​രി​ലും പു​തി​യ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്​. വാ​ട്സ്​​ആ​പ് വി​ന്നേ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റെ​ന്ന പേ​രി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​. സീ​ലും ഒ​പ്പും ബാ​ർ കോ​ഡും ക്യൂ ​ആ​ർ കോ​ഡു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​കും സ​ർ​ട്ടി​ഫി​ക്ക​റ്റ്.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വി​ജ​യി​യു​ടെ പേ​രും ഫോ​ൺ ന​മ്പ​റും അ​ട​ക്കം ന​ൽ​കി​യി​രി​ക്കും. കൂ​ടെ ലോ​ട്ട​റി ന​മ്പ​റും ല​ക്ഷ​ങ്ങ​ൾ സ​മ്മാ​നം ല​ഭി​െ​ച്ച​ന്നു​ള്ള വി​വ​ര​വും. സ​മ്മാ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ആ​ളു​ടെ പേ​രും ന​മ്പ​റും ഇ​തി​ലു​ണ്ടാ​കും. എ​ന്നാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടാ​ന​ു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും നി​ര​വ​ധി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച്​ പൊ​ലീ​സ്​ ത​െ​ന്ന ക​ഴ​ി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

വ്യാ​ജ ഫേ​​സ്​​ബു​ക്ക്​ ​ െഎ.​ഡി​യി​ലൂ​ടെ​യും ത​ട്ടി​പ്പ്
വ്യാ​ജ ഫേ​​സ്​​ബു​ക്ക്​ ​െഎ.​ഡി ഉ​പ​യോ​ഗി​ച്ച്​ ചാ​റ്റ്​ ചെ​യ്​​ത്​ പ​ണം ത​ട്ടി​യ പ​രാ​തി​യും ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലു​ണ്ടാ​യി. ഭാ​ര്യാ​പി​താ​വി​െൻറ പേ​രി​ൽ വ്യാ​ജ ഫേ​​സ്​​ബു​ക്ക്​ ​െഎ.​ഡി​യു​ണ്ടാ​ക്കി ചാ​റ്റി​ങ്ങി​ലൂ​െ​ട പ​ണം ത​ട്ടി​യ​താ​യി പ​ട്ടി​ക്കാ​ട്​ ചു​ങ്കം സ്വ​ദേ​ശി മേ​ലാ​റ്റൂ​ർ പൊ​ലീ​സി​ലും സൈ​ബ​ർ സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഭാ​ര്യാ​പി​താ​വി​െൻറ ഫോ​േ​ട്ടാ​യും ഫോ​ൺ ന​മ്പ​റു​മു​ള്ള ​ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഫ്ര​ണ്ട്​ റി​ക്വ​സ്​​റ്റ്​ അ​യ​ച്ച്​ ഉ​ട​ൻ ​മെ​സ​ഞ്ച​റി​ൽ ചാ​റ്റ്​ ചെ​യ്​​ത്​ ഒ​രു ന​മ്പ​റി​ലേ​ക്ക്​ ഗൂ​ഗ്​​ൾ പേ ​വ​ഴി പ​ണം അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന്​ യു​വാ​വ്​ പ​ണം ന​ൽ​കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, സം​ശ​യം തോ​ന്നി ഭാ​ര്യാ​പി​താ​വി​െ​ന വി​ളി​ച്ച​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. പു​തി​യ രൂ​പ​ത്തി​ൽ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News