Wednesday, October 27, 2021

തിങ്കളാഴ്‌ച മുതല്‍ മുഴുവന്‍ അധ്യാപകരും വിദ്യാലയങ്ങളിലേക്ക്‌ എത്തിയതോടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ താളംതെറ്റി

Must Read

തിരുവനന്തപുരം : തിങ്കളാഴ്‌ച മുതല്‍ മുഴുവന്‍ അധ്യാപകരും വിദ്യാലയങ്ങളിലേക്ക്‌ എത്തിയതോടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ താളംതെറ്റി. വിക്‌ടേഴ്‌സ്‌ ചാനല്‍ വഴിയുള്ള ക്ലാസുകള്‍ മാത്രമാണു പലയിടത്തും ആശ്വാസം.
ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണസജ്‌ജമാകാത്തതും കനത്ത മഴയും അധ്യാപകരെയും വലയ്‌ക്കുന്നു. സമയത്ത്‌ സ്‌കൂളില്‍ എത്താന്‍ പലര്‍ക്കും കഴിയുന്നില്ല. തിരികെ വീട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാനും തടസം.
തിങ്കളാഴ്‌ച മുതല്‍ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും മുഴുവന്‍ അധ്യാപകരും എത്തണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നിര്‍ദേശിച്ചിരുന്നു. പിന്നാലെ, 1.80 ലക്ഷം അധ്യാപകരാണ്‌ സ്‌കൂളുകളിലെത്തി തുടങ്ങിയത്‌. ഇവരില്‍ യാത്രയ്‌ക്കു ട്രെയിനുകളെ ആശ്രയിക്കുന്നവരാണ്‌ ഏറെ വലയുന്നത്‌. പാസഞ്ചര്‍ ഉള്‍പ്പെടെ മുഴുവന്‍ ട്രെയിനുകളും ഓടിത്തുടങ്ങാത്തതും സീസണ്‍ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങാത്തതും പൊല്ലാപ്പായി. ആവശ്യത്തിനു ബസുകളുമില്ല.
സ്‌കൂളില്‍ വരാന്‍ സാധിക്കാത്തവര്‍ക്കുള്ള പഠന, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തയാറാക്കണമെന്നാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദേശം. കുട്ടികള്‍ പാലിക്കേണ്ട കോവിഡ്‌ പെരുമാറ്റ രീതി മുന്‍കൂട്ടി തയാറാക്കി രക്ഷിതാക്കള്‍ക്ക്‌ നല്‍കണം. ഒന്നാം തീയതി സ്‌കൂളിലെത്താന്‍ ആത്മവിശ്വാസം പകരണം. ഇതിനു പുറമേയാണ്‌ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ സമ്മിശ്ര രീതിക്കു ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും.
മുഴുവന്‍ അധ്യാപകരെയും ഒരേസമയം സ്‌കൂളില്‍ വിളിച്ചുവരുത്താതെ ഊഴം അനുസരിച്ചു വരുത്തിയാല്‍ ഇപ്പോള്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടക്കമില്ലാതെ നടത്താനാകുമെന്നാണ്‌ അധ്യാപകരും രക്ഷിതാക്കളും പറയുന്നത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News