കിടിലൻ ഓഫറുമായി വൺപ്ലസ് 10 ആർ

0

കിടിലൻ സവിശേഷതകളുമായി വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിനൊപ്പം ലോഞ്ച് ചെയ്ത മോഡലായിരുന്നു വൺപ്ലസ് 10ആർ. മീഡിയടെകിന്റെ ഡൈമൻസിറ്റി 8100 മാക്സ് എന്ന കരുത്തുറ്റ പ്രൊസസറും 120Hz റിഫ്രഷ് റേറ്റുള്ള ഫ്ലൂയിഡ് അമോലെഡ് ഡിസ്‍പ്ലേയും 5000 എം.എ.എച്ച് ബാറ്ററിയുമൊക്കെയായി സ്മാർട്ട്ഫോൺ പ്രേമികളെ കൊതിപ്പിച്ച മോഡലായിരുന്നു വൺപ്ലസ് 10ആർ. ₹ 38,999 ആയിരുന്നു ഫോണിന്റെ ലോഞ്ചിങ് പ്രൈസ്. 8 ജിബി റാം 128 ജിബി ഇന്റേണൽ മോഡലിനായിരുന്നു അത്രയും വില.

എന്നാൽ, 10ആറിന് ഇപ്പോൾ 4000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാബ്ഫോൺസ് ഫെസ്റ്റിലൂടെയാണ് വമ്പൻ ഓഫറിൽ ഫോൺ ലഭ്യമാകുന്നത്. 38,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. ആദ്യമായാണ് 10ആറിന് ഇത്രയും വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത്. അതേസമയം, ഈ ഓഫർ ഇന്ന് അർധരാത്രിയോടെ (ജൂൺ 30) അവസാനിക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാലാണ് 4,000 രൂപയുടെ കിഴിവ് ലഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറജുമുള്ള മോഡൽ നിങ്ങൾക്ക് 34,999 രൂപയ്ക്ക് വാങ്ങാഒ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ മോഡലിന് യഥാർഥ വില 42,999 രൂപയാണ്. അത് 38,999 രൂപയ്ക്കും സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here