Thursday, May 13, 2021

വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപം നടന്നിട്ട് ഒരു വർഷം തികയുമ്പോഴും നീതി ലഭിക്കാതെ ഇരകൾ

Must Read

വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപം നടന്നിട്ട് ഒരു വർഷം തികയുമ്പോഴും നീതി ലഭിക്കാതെ ഇരകൾ. നീതി നല്‍കേണ്ടവര്‍ തന്നെ അതിന് വഴിമുടക്കിയിരിക്കുകയാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിവിധ സ്വഭാവമുള്ള പരാതികള്‍ കോടതി വിലക്കിയിട്ടും ഒന്നിച്ചു ചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതായാണ് ഇരകളുടെ പരാതി. ഡല്‍ഹി ഹൈക്കോടതി പോലും നിരവധി തവണ വിവിധ പരാതികള്‍ ഒന്നിച്ചു ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡല്‍ഹി പൊലീസ് സമീപനത്തെ വിലക്കിയിട്ടുണ്ട്. കലാപത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

കലാപകാരികള്‍ക്കെതിരായ പരാതികളില്‍ പൊലീസ് കേസ് എടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്. കലാപകാരികള്‍ വ്യാപാരശാല നശിപ്പിച്ചതിനെതിരെ കൊടുത്ത പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നൽകിയിട്ടും അതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. പിന്നീട് പരാതി നല്‍കിയ ആളുടെ കുടുംബത്തെയടക്കം ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കുമേല്‍ കേസുകള്‍ കെട്ടിചമയ്ക്കുകയും ചെയ്തു. ഇതുകാരണം വ്യാപാരസ്ഥാപനം നശിപ്പിച്ചതിന് ലഭിക്കേണ്ട നഷ്ടപരിഹാരം പരാതിക്കാരന് ലഭിക്കാത്ത അവസ്ഥയാണ്. ഇതുപോലെ നിരവധി ആരോപണങ്ങളാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസിനുമേല്‍ ഉയരുന്നത്.

English summary

One year after the communal riots in north-east Delhi, the victims have not received justice

Leave a Reply

Latest News

കാസർഗോട് ഓക്സിജൻ ക്ഷാമം; അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ നീക്കം

കാസർഗോട്: മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണ് കാസർകോട് ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം...

More News