Tuesday, July 27, 2021

അനധികൃത പാചകവാതകംനിറയ്ക്കൽ കേന്ദ്രത്തിൽ സിലിൻഡർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു

Must Read

കുണ്ടറ : അനധികൃത പാചകവാതകംനിറയ്ക്കൽ കേന്ദ്രത്തിൽ സിലിൻഡർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു. പേരയം വരമ്പുഭാഗത്ത് അടച്ചിട്ടിരിക്കുന്ന സർവീസ് സ്റ്റേഷനുള്ളിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടമുണ്ടായത്.

കണ്ടച്ചിറ സ്വദേശി നൗഫലി(37)നാണ് പൊള്ളലേറ്റത്. ഇരുകാലുകൾക്കും പൊള്ളലേറ്റ നൗഫലിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സയ്ക്കുശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിലിൻഡറുകളിൽ പാചകവാതകം നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നു കരുതുന്നു. തീപിടിച്ചു പൊട്ടിത്തെറിച്ച ഗാർഹിക സിലിൻഡറടക്കം 103 സിലിൻഡറുകൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇൻഡേൻ, എച്ച്.പി. എന്നിവയുടെ ഗാർഹിക സിലിൻഡറുകളാണ് അനധികൃതമായെത്തിച്ച് വ്യാവസായിക ആവശ്യങ്ങൾക്കുള്ള സിലിൻഡറുകളിൽ നിറച്ചുവന്നത്.

ഉഗ്രശബ്ദവും തീപ്പിടിത്തവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. കുണ്ടറയിൽനിന്നെത്തിയ സേനാംഗങ്ങൾ തീകെടുത്തി. പൊട്ടിത്തെറിച്ച സിലിൻഡർ ഷീറ്റ് രൂപത്തിലായി. നിറയ്ക്കൽ കേന്ദ്രം പ്രവർത്തിച്ചുവന്ന ഷെഡ്ഡിന്റെ മേൽക്കൂരയും തകർന്നു. നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം തീകെടുത്തിയത് കൂടുതൽ സിലിൻഡറുകൾ പൊട്ടിത്തെറിക്കാതെ വലിയ ദുരന്തമൊഴിവാക്കി. കുണ്ടറ പോലീസ് അന്വേഷണമരംഭിച്ചു.

Leave a Reply

Latest News

സ്വന്തം മണ്ണില്‍ വെച്ച് ഒളിംപിക്‌സ് സ്വര്‍ണം എന്ന ഒസാക്കയുടെ സ്വപ്‌നം പൊലിഞ്ഞു; ടെന്നീസില്‍ വൻ അട്ടിമറി

ടോക്യോ: ഒളിംപിക്‌സ് ടെന്നീസില്‍ വൻ അട്ടിമറി. ലോക രണ്ടാം നമ്പര്‍ താരം നവോമിഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം റൗണ്ടില്‍ ചെക്ക് താരം മാര്‍ക്കേറ്റ അട്ടിമറി...

More News