Tuesday, December 1, 2020

ബ്രൂ ഗോത്ര അഭയാർഥി പുനരധിവാസം : ത്രിപുരയിൽ പൊലീസ്‌ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

അഗർത്തലത്രിപുരയിൽ ബ്രൂ ഗോത്ര അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധത്തിനുനേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കൻ ത്രിപുരയിലെ പാനിസാഗർ ടൗണിൽ നാലു മണിക്കൂറോളംനീണ്ട ദേശീയപാത ഉപരോധം അക്രമാസക്തമായതോടെയാണ്‌ വെടിവയ്‌പ്പുണ്ടായത്‌. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ്‌ വെടിവയ്‌പ്പിൽ പ്രദേശവാസിയായ ശ്രീകാന്തദാസ്‌ (45) ആണ്‌ മരിച്ചത്‌. നിരവധിപേർക്ക്‌ പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്‌. ഒരു ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌. സംഘർഷം രൂക്ഷമായതോടെ പാനിസാഗർ, കാഞ്ചൻപുർ എന്നിവിടങ്ങളിൽ കൂടുതൽ സായുധ പൊലീസുകാരെ വിന്യസിച്ചു.

മിസോറമിൽനിന്ന്‌ 35,000ഓളം ബ്രൂ ഗോത്രക്കാരെ ത്രിപുരയിൽ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത്‌ 16 മുതൽ സംസ്ഥാനത്ത്‌ ബന്ദ്‌ നടക്കുകയാണ്‌. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌ ദേശീയപാത എട്ടിൽ ഉപരോധം നടന്നത്‌.

 

നിരോധനാജ്ഞ ലംഘിച്ച്‌ സ്‌ത്രീകളും വിദ്യാർഥികളുമടക്കം 15000 ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു. ചൊവ്വാഴ്‌ച ഒരു സംഘം ഗോത്ര വിഭാഗക്കാർ ഇതര വിഭാഗക്കാരുടെ 26 വീടുകളും ഒരു പെട്രോൾപമ്പും ആക്രമിച്ചതോടെയാണ്‌ പ്രതിഷേധം ശക്തമായത്‌. ഇതോടെ പ്രദേശവാസികളായ‌ 110 പേർ പലായനം ചെയ്‌തു. 1997ലാണ്‌ വംശീയ ആക്രമണങ്ങളെ തുടർന്ന്‌ ത്രിപുരയിൽനിന്ന്‌ ആയിരക്കണക്കിന്‌ ബ്രൂ ഗോത്രവർഗക്കാർ മിസോറമിലേക്ക്‌ പലായനം ചെയ്‌തത്‌. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ്‌‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. Agartala

One person has been killed in police firing on a protest rally in Tripura against the central government’s decision to rehabilitate Brew refugees. Panisagar in North Tripura

 

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News