ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെമേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ

0

മരട് (കൊച്ചി): ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെമേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പിള്ളി പാറത്തോട് അംബേദ്കർ കോളനിയിലെ പൊടിമറ്റത്തിൽ സാബുവിന്‍റെ മകൾ സാന്ദ്ര (23) ആണ് മരിച്ചത്. കൈകാലുകൾക്ക് ഒടിവും തലയ്ക്ക് പരിക്കുമേറ്റ പാലക്കാട് കെന്നൻചേരി അയക്കാട് ചുങ്കത്തോടിയിൽ എം. അജിത്ര (24) ആശുപത്രിയിൽ ചികിത്സയിലാണ്.

വൈ​​​റ്റി​​​ല​​​യി​​​ലെ ഫാ​​​സ്റ്റ്ഫു​​​ഡ് ഷോ​​​റൂ​​​മി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ ഇ​​​രു​​​വ​​​രും രാ​​​ത്രി ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ വൈ​​​റ്റി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​ണ്ട​​​ന്നൂ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വ​​​ന്ന കാ​​​റാ​​​ണ് യു​​​വ​​​തി​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി പ​​​ത്തോ​​​ടെ സാ​​​ന്ദ്ര മ​​​രി​​​ച്ചു.

Leave a Reply