Sunday, September 26, 2021

പിക്അപ് വാനിൽ തിക്കിനിറച്ചുകൊണ്ടുവന്ന പശുക്കളിൽ ഒന്ന് ചത്തു, മറ്റൊന്ന് വഴിയിൽ പ്രസവിച്ചു

Must Read

കൊച്ചി; പിക്അപ് വാനിൽ തിക്കിനിറച്ചുകൊണ്ടുവന്ന പശുക്കളിൽ ഒന്ന് ചത്തു, മറ്റൊന്ന് വഴിയിൽ പ്രസവിച്ചു. പൊള്ളാച്ചി കോവിൽപാളയത്തുനിന്നാണ് വണ്ടിയിൽ തിക്കിനിറച്ച് കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളുമാണ് പിക്അപ് വാനിലുണ്ടായിരുന്നത്.

കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് ബുധനാഴ്ചയാണ് പശു പ്രസവിച്ചത്. പശുവിന്റെ ​ഗർഭപാത്രം പുറത്തുചാടി. അവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ പശു തളർന്നു വീണതുകണ്ട നാട്ടുകാരാണ് ഡോക്ടറെ വിവരം അറിയിച്ചത്. തുടർന്ന് വെറ്ററിനറി സർജൻ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രസവിച്ച പശുവിന് പ്രഥമ ശുശ്രൂഷ നൽകി. പശുവിനെ മറ്റുള്ളവയ്ക്കൊപ്പം ​ഗോശാലയിലേക്ക് മാറ്റി.

വണ്ടിയിലുണ്ടായിരുന്ന ഒരാഴ്ച മുൻപ് പ്രസവിച്ച പശുവാണ് ചത്തത്. ഇതിന്റെ പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്തു. പ്രസവിച്ച പശുവിന്റേയും പശുക്കുട്ടിയുടേയും ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. ​ഗോശാലയിൽ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം കയ്ക്കൽ സ്വദേശി ദാവൂദ് കുഞ്ഞിനെതിരെ (62) പനങ്ങാട് പൊലീസ് കേസെടുത്തു. പശുവിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്താതെ മറവു ചെയ്യാൻ ശ്രമം മൃ​ഗങ്ങളോടുള്ള ക്രൂരത തടയുന്ന സൊസൈറ്റി അം​ഗങ്ങൾ രം​ഗത്തെത്തി തടഞ്ഞു. പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.

English summary

One of the cows, which was crowded in the pickup van, died and the other gave birth on the way.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News