തിരുവനന്തപുരം: അരുവിക്കരയില്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ടാണ് ശബരിയുടെ ജീവന് നഷ്ടപ്പെട്ടത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ സഹോദരന് രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും പുഴയില്‍ ചാടിയത്.
ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ശബരിയും പെണ് സുഹൃത്തും പുഴയില്‍ ചാടിയത്. ശബരിയും പെണ്‍കുട്ടിയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കനത്തതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സ്കൂട്ടറിലാണ് ഇരുവരും പുഴയുടെ സമീപത്തേക്ക് പോയത്. പോകുന്ന വഴി ശബരി കൂട്ടുകാരനെ വിളിച്ച് മരിക്കുകയാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ കൂട്ടുകാരന് പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചു.
പിന്നാലെ ഓടിയെത്തിയ സഹോദരന്റെ മുന്നില്‍ വച്ചാണ് ശബരിയും പെണ്‍കുട്ടിയും ആറ്റിലേക്ക് ചാടിയത്. കൂടെ ചാടിയ സഹോദരന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ ശബരി ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് ശബരിയുടെ മൃതദേഹം കണ്ടെത്തിയത്.
English summary
One of the couple who tried to commit suicide by jumping into a river in Aruvikara has died