സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ ഒരു പ്രതി വിദേശത്തേക്കു കടന്നു

0

സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ ഒരു പ്രതി വിദേശത്തേക്കു കടന്നു. പീഡിപ്പിക്കപ്പെട്ട പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. ഇതിൽ അഞ്ചു പേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ എറണാകുളത്തു നിന്നു പിടിയിലായി. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ബാക്കിയുള്ള മൂന്നു പേരിൽ ഒരാളാണു സൗദിയിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply