Sunday, November 29, 2020

വൺപ്ലസ് 9 സീരീസ് പുറത്തിറക്കുന്നത് മൂന്ന് സ്മാർട്ട്‌ ഫോണുകൾ

Must Read

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ്...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത്...

വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോൾ വൺപ്ലസ് 9 സീരീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നു. പുതിയ വൺപ്ലസ് സീരിസിൽ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 9 സീരീസ് ലോഞ്ച് 2021 മാർച്ചിൽ നടക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്ഡ്രോയിഡറിന്റെ റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് 9ന്റെ മോഡൽ നമ്പർ LE2110 ആയിരിക്കും.വൺപ്ലസ് 9 പ്രോയുടേതായി മൂന്ന് മോഡൽ നമ്പരുകളാണ് ഇതുവരെയുള്ള റിപ്പോർട്ടുകളിൽ കണ്ടത്. ഇത് LE2117, LE2119, LE2120 എന്നിവയാണ്. മൂന്ന് മോഡൽ നമ്പറുകളും വൺപ്ലസ് 9 പ്രോയുടെ മൂന്ന് വേരിയന്റുകളുടേതാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വൺപ്ലസ് ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോഡൽ നമ്പർ LE2127 ഉള്ള മറ്റൊരു ഫോൺ കൂടി ലീക്ക് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇത് വൺപ്ലസ് 9 സീരിസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.വൺപ്ലസ് 9 സീരീസ് “ലെമനേഡ്” എന്ന കോഡ് നെയിമുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്ന് ടിപ്സ്റ്റർ മാക്സ് ജെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വൺപ്ലസ് 9 സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ ഈ ആഴ്ച വെയ്‌ബോ വഴി പുറത്ത് വന്നു. ലീക്ക് റിപ്പോർട്ടുകളിൽ ഡിവൈസുമായി ബന്ധപ്പെട്ട പലതരം വിവരങ്ങളും പ്രചരിക്കുന്നുണ്ട് എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കില്ല.വെയ്‌ബോ വഴി പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് വൺപ്ലസ് 9 സീരീസ് സ്മാർട്ട്ഫോണിന്റെ മൂന്ന് മോഡലുകളിലും പുതിയ 5nm സ്‌നാപ്ഡ്രാഗൺ 875 എസ്ഒസിയായിരിക്കും ഉണ്ടാവുക. ഈ പ്രോസസർ ഡിസംബറിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ വൺപ്ലസ് 9 സീരീസിൽ 120Hz ഡിസ്പ്ലെയ്ക്ക് പകരം 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.One month after the launch of the OnePlus 8T smartphone, reports on the OnePlus 9 series are coming out. The new OnePlus series will reportedly have three models, including the OnePlus 9 and OnePlus 9 Pro. Some reports suggest that the OnePlus 9 Series launch will take place in March 2021

Leave a Reply

Latest News

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ...

വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മണവാളൻ റിയാസ് പിടിയിൽ

മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...

More News